ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ വൃക്ഷ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡാനി മോൾ വർഗീസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി കാവാലം, ക്ഷേമ കാര്യ സ്റ്റാൻഡിങ് ചെയർപേഴ്‌സൺ ആൻസി സോജൻ, ഡിവിഷൻ മെമ്പർമാരായ ജി ജി സുരേന്ദ്രൻ, നൈസി ഡെനിൽ, ടെസ്സി മോൾ മാത്യു, കെ. എസ് ജോൺ, സെക്രട്ടറി കെ ആർ ഭാഗ്യരാജ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിന സന്ദേശം നൽകിയതിനുശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി