തൊടുപുഴ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെ . സി ഐ തൊടുപുഴ ഗ്രാൻഡിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി പ്രസ്സ് ക്ലബ്ബിലെ മാദ്ധ്യമ പ്രവർത്തകർക്ക് വിവിധ ഇനം തൈകൾ വിതരണം ചെയ്തു. ജെ. സി. ഐ ഗ്രാൻഡ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിൽ നിന്ന് പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. എൻ സുരേഷ് തൈകൾ ഏറ്റുവാങ്ങി. സെക്രട്ടറി വിനോദ് കണ്ണോളി, ജെ. സി ഐ സോൺ വൈസ് പ്രസിഡന്റ് ജോൺ പി. ഡി, ജെ. സി ഐ ഗ്രാൻഡ് സെക്രട്ടറി മനുതോമസ്, രമേശ് പി. കെ തുടങ്ങിയവർ പങ്കെടുത്തു.