ഇടുക്കി :ജില്ലാ പഞ്ചായത്തിന്റെയും ഇടുക്കി സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പരിസരം ഹരിതാഭമാക്കാൽ പദ്ധതിയുടെ ഉദ്ഘാടനം എം. എം. മണി എംഎൽഎ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ദേശീയ പാത, സംസ്ഥാന പാത, പിഡബ്ലിയുഡി തുടങ്ങിയവയുടെ വഴിയോരത്തു പൂമരങ്ങൾ നട്ടു പിടിപ്പിച്ചു ഇടുക്കിയുടെ ഭംഗി വർധിപ്പിക്കും. ഇത് വഴി ടൂറിസം മേഖല വികസിപ്പിക്കാൻ സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇടുക്കി ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാൺട്രീ ടോം മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടാനുള്ള മരത്തൈ ചടങ്ങിൽ എംഎം മണി എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന് കൈമാറി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. എൻ മോഹനൻ, കെജി സത്യൻ, ജോസഫ് കുരുവിള , എംജെ ജേക്കബ്, എസ്പി രാജേന്ദ്രൻ, സി രാജേന്ദ്രൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിവി വർഗീസ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ രാജു ജോസഫ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പി. കെ വിപിൻദാസ്, തുടങ്ങിയവർ പങ്കെടുത്തു.