തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി ജൂൺ അഞ്ചിന് നൂറിൽപ്പരം ഔഷധ സസ്യങ്ങളുടെയും ആയുർവേദ ഔഷധ മൂലിക കളുടെയും പ്രദർശനം സംഘടിപ്പിച്ചു.കൊവിഡ്19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെയും മഴക്കാല രോഗങ്ങളുടെയും പ്രതിരോധത്തിനു തകർന്ന ഔഷധങ്ങളാണ് പ്രധാനമായും പ്രദർശനത്തിന് ഒരുക്കിയിരുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ജീവനക്കാരും ആണ് പ്രദർശനത്തിന് നേതൃത്വം നൽകിയത്.
തൊടുപുഴയിൽ തന്നെ പ്രവർത്തിക്കുന്ന ആയുർവേദ ഔഷധ ശൃംഖലയായ നാഗാർജുന യിൽ നിന്നും ഉള്ള ഔഷധച്ചെടികൾ ആണ് പ്രദർശനത്തിനായി ഉൾപ്പെടുത്തിയതിൽ നല്ലൊരുപങ്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അവർകൾ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രവർത്തനത്തിൽ നോടനുബന്ധിച്ച് ഗ്രൂപ്പ് ഔഷധമായ അപരാജിത ധൂമ ചൂർണ്ണം അതിനെയും കുടിവെള്ള നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഷഡംഗ ഔഷധക്കൂട്ടുകൾ ഓരോന്നിനെ കുറിച്ചും അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യമായി ലഭ്യമാക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പദ്ധതികളെ പറ്റിയും ആയുർ രക്ഷ ക്ലിനിക്കുകൾ എ പറ്റിയും പൊതുജനങ്ങൾക്കായി വിശദീകരിച്ചു.