തൊടുപുഴ: എസ്.എൻ.ഡി.പി.യോഗം തൊടുപുഴ യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7ന് 'ലഹരി വിരുദ്ധ ബോധവൽക്കരണവും ആരോഗ്യമുള്ള കുടുംബ ജീവിതവും എന്ന വിഷയത്തിൽ വെബിനാർ നടത്തും. പ്രശസ്ത കരിയർ കൗൺസിലറും പേഴ്‌സണാലിറ്റി ട്രയിനറുമായ ബാബു പള്ളിപ്പാട്ട് (എം.ജി യൂണിവേഴ്‌സിറ്റി കോട്ടയം). ക്ലാസ് നയിക്കും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ സന്തോഷ് കാഞ്ഞിരമറ്റം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വെബിനാറിന്റെ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവ്വഹിക്കും. യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ, കൺവീനർ .വി. ജയേഷ്, വൈസ് ചെയർമാൻ ഡോ.കെ.സോമൻ , യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, കേന്ദ്രസമിതി സെക്രട്ടറി .രാജേഷ് നെടുമങ്ങാട്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ , സി.പി. സുദർശനൻ, വൈക്കം ബെന്നി ശാന്തി,ഷാജി കല്ലാറയിൽ, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിക്കും.യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ശരത് ചന്ദ്രൻ സ്വാഗതവും വൈസ് ചെയർമാൻ അഖിൽ സുബാഷ് നന്ദിയും പറയും.