post
ഉദ്യോഗസ്ഥരോടൊപ്പം സേവാഭാരതി പ്രവർത്തകരും, നാട്ടുകാരും കൂടി പോസ്റ്റ് ചുമന്ന് അഭിജിത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു

അറക്കുളം: വീട്ടിൽ വൈദ്യുതി എത്തുന്നതും കാത്തിരുന്നഒന്നാം ക്ളാസുകാരന്റെ കുടുംബത്തിന് ഇനി സന്തോഷത്തിന്റെ ദിനങ്ങൾ. വൈദ്യുതിയും എത്തി പഠനത്തിന് മൊബൈൽ ഫോണുമായി. പതിപ്പള്ളി ഗ്രാമപഞ്ചായത്തിലെ . ചേറാടിയിൽ കൊച്ചുപറമ്പിൽ വീട്ടിലേയ്ക്കാണ് നാട്ടുകാരുടെ ണ്ട്രമഫലമായി വൈദ്യുതി എത്തിയത്. പതിപ്പള്ളി ഗവ. ട്രൈബൽ യൂ.പി.സ്‌കൂളിലെ ഒന്നാം ക്ലാസ്സുകാരനായ അഭിജിത്തിന് കഴിഞ്ഞ ദിവസം സ്മാർട്ട്ഫോൺ ലഭിച്ചെങ്കിലും വീട്ടിൽ വൈദ്യുതി ഇള്ളാത്തത് ചാർജ് ചെയ്യുന്നതിനടക്കം കഴിയാതായി. അജി-ബിന്ദു ദമ്പതികളുടെ പുത്രനാണ് അഭിജിത്ത്.വീടിന് നമ്പർ ഇല്ലാത്തതിനാലാണ് വൈദ്യുതി ലഭിക്കാതിരുന്നത്. ജില്ലയിലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ സംഘടന നൽകിയ സ്മാർട്ട് ഫോൺ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചാ.പ്രസിഡന്റ് ജിജി .കെ. ഫിലിപ്പ് അഭിജിത്തിന് കൈമാറിയിരുന്നു. ഇന്നലെ വൈദ്യുതി വീട്ടിലെത്തിയതോടെ കുട്ടിക്ക് മൊബൈൽ ചാർജ് ചെയ്യാനാകും.
വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ ഇടപെട്ട് പഞ്ചായത്തിൽ നിന്നും അടിയന്തിരമായി കെട്ടിടത്തിന് താൽക്കാലിക നമ്പർ ഇടുകയും, ബോർഡിൽ നിന്നും സൗജന്യമായി വൈദ്യുതി എത്തിക്കുകയുമായിരുന്നു. ഇതിനാവശ്യമായ വയറിംഗ് ങ്ങ് സാമഗ്രികൾ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർ വാങ്ങി നൽകുകയായിരുന്നു. പോസ്റ്റുകളും, മറ്റ് സാമഗ്രികളും മലമുകളിലെ വീട്ടിലേക്കെത്തിക്കുക ഏറെ പ്രയാസമായിരുന്നു. ഉദ്യോഗസ്ഥരോടൊപ്പം സേവാഭാരതി പ്രവർത്തകരും, നാട്ടുകാരും കൂടി എല്ലാം മലയിൽ ചുമന്ന് കയറ്റി. വൈകുന്നേരത്തോട് കൂടിയാണ് വൈദ്യുതി എത്തിയത്.
അസി.എഞ്ചിനീയർ എൻ.ബി.വിജയനായിരുന്നു വൈദ്യുതി എത്തുന്നതിന് മുൻകൈ എടുത്തത്.അസി.എക്‌സി.എഞ്ചിനീയർ സി.ജി.രാധാകൃഷ്ണൻ വൈദ്യുതിയുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.അസി.എഞ്ചിനീയർ സി.ചന്ദ്രബാബു ,സബ് എഞ്ചിനീയർ പി.എച്ച്.കബീർ, ഓവർസിയർ പി.എൻ.സന്തോഷ്, കോൺട്രാക്ട് വർക്കർ റോബിൻ തോമസ്, സേവാഭാരതി അറക്കുളം പഞ്ചാ.ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.