road

മലയിഞ്ചി : മലയിഞ്ചി- അറക്കമാലി പടി -വില്ലൻ തണ്ട് റോഡ് അപകടവസ്ഥയിൽ. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ റോഡിന്റെ സൈഡിലെ മണ്ണ് ഇടിഞ്ഞതോടെ ഏതു സമയത്തും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്. അമ്പതോളം കുടുംബങ്ങൾക്കു പുറം ലോകവുമായി ബന്ധപ്പെടാൻ ഏക ആശ്രയ റോഡാണിത്. ഇവിടേയ്ക്ക് വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്., ഉപ്പുക്കുന്നു പാറമട റോഡുമായി ബന്ധപെടാൻ ഏറ്റവും എളുപ്പമുള്ള വഴിയാണിത്.