tree
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി വേളാച്ചേരിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

വെള്ളിയാമറ്റം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ വനവൽക്കരണ- ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി വേളാച്ചേരിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. വെട്ടിമറ്റം പി.എൽ.പി.എസ് ഹെഡ്മിസ്ട്രസ്സ് ബീന ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ ജോസി എം വേളാച്ചേരിൽ, എ.ഡി.എസ് പ്രസിഡന്റ് ലാലി രാജു, ആശാ വർക്കർ ബ്രിജീത്ത ബെന്നി എന്നിവരുടെ നേതൃത്ത്വത്തിൽ കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കിക്കൊണ്ട് ദിനം ആചരിച്ചു.