തൊടുപുഴ: പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി വൃക്ഷത്തൈ നടീൽ കാമ്പയിന് നേതൃത്വം നൽകി.

തൊടുപുഴ മങ്ങാട്ടുകവലയിൽ വൃക്ഷത്തൈ നട്ട് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അസ് ലം ഓലിക്കന്റെ അദ്ധ്യതയിൽ നടന്ന യോഗം ഡീൻ കുര്യാക്കോസ് ഉദ്ഘാടനംഎം പി ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ ഐ ബെന്നി, വി ഇ. താജുദ്ദീൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുനീർ സി എം, ജില്ലാ ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ്, സിയാദ് എം.കെ,ലെനിൻ രാജേന്ദ്രൻ ഫൈസൽ ടി എസ്, അജയ് പുത്തൻപുരയ്ക്കൽ, സജിൻ സന്തോഷ്, അബ്ദുൽ ഖാദർ, മുഹമ്മദ് റിയാസ്, വി എ നിസാർ, ഷാഹിദ് എം എസ്,ജിനു ജെയിംസ്,നിസാർ ചിംമ്പാറ എന്നിവർ നേതൃത്വം നൽകി.