കുടയത്തൂർ: പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണവും വൃക്ഷ തൈകൾ വച്ച്പിടിപ്പിക്കലും തൈകൾ വിതരണവും സംഘടിപ്പിച്ചു.വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള നേതൃത്വം നൽകിയ പ്രവർത്തനങ്ങളിൽ ശരംകുത്തി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് കുമാർ പതിയാരത്ത്,കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ നാഗമറ്റത്തിൽ, ജയരാജ് എം നായർ, ചന്ദ്രശേഖരപിള്ള, ബിന്നി അനിൽകുമാർ, ഹരിത കർമസേന അംഗം സിനി സാബു കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.