മുട്ടം: പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ഭാഗമായി മുട്ടം എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ടാക്സി സ്റ്റാൻഡും ചുറ്റ് പ്രദേശങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.എം കെ ഷാജി,ടി കെ മോഹനൻ, കെ എ സന്തോഷ്‌,ബെന്നി പ്ലാക്കൂട്ടം,നൗഷാദ് എം ഐ,റെജി ഗോപി,അഷ്‌റഫ്‌ കെ ഐ,വിത്സൻ പി സി,കെ എസ് ജോർജ്,ബേബി പൂച്ചക്കുഴിയിൽ എന്നിവർ നേതൃത്വം നൽകി.ഇന്ന് പഞ്ചായത്ത്‌ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ ഔഷധ സസ്യങ്ങളുടെ തൈകൾ നടുമെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.