തൊടുപുഴ : തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കട്ടപ്പനയിൽ പ്രഖ്യാപിച്ച പന്തീരായിരം കോടി രൂപയുടെ പ്രത്യേക ഇടുക്കി പാക്കേജിനെ സംബന്ധിച്ച് സംസ്ഥാന ബഡ്ജറ്റിൽ പരാമർശിക്കാത്തത് വഞ്ചനയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് .അശോകനും കൺവീനർ പ്രൊഫ. എം .ജെ ജേക്കബ്ബും പറഞ്ഞു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ഇടതു മുന്നണി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മന്ത്രി അടക്കമുള്ള ഇടതു മുന്നണി എം എൽ എമാർക്ക് ജില്ലയിലെ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ സംസ്ഥാന ബഡ്ജറ്റിനെതിരെയുള്ള യു ഡി എഫ് പ്രതിഷേധത്തിൽ അണി ചേരുകയാണ് വേണ്ടത്.എന്നും ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമാണ് ഇടതു മുന്നണിക്കുള്ളത്. ഇടതു മുന്നണിയുടെ വഞ്ചന ജില്ലയിലെ ജനങ്ങൾ തിരിച്ചറിയണമെന്നും യു ഡി എഫ് നേതാക്കൾ അഭ്യർത്ഥിച്ചു.