ചെറുതോണി:നിരോധിത അശ്ലീല സൈറ്റുകളിൽ പതിവായി സന്ദർശനം നടത്തിവന്നിരുന്ന രണ്ടു പേർക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു. മണിയാറൻ കുടി സ്വദേശി നിധിൻ, തടിയമ്പാട് സ്വദേശി ആൽബർട്ട് എന്നിവർക്കെതിരെയാണ് കേസ് .ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് കൊടതിക്ക് കൈമാറി. കഴിഞ്ഞ കുറേ നാളുകളായി സൈബർ സെൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പിടിച്ചെടുത്ത ഇവരുടെ മൊബൈലുകൾ കൂടുതൽ പരിശോധനകൾക്കായ് അയയ്ക്കും. ഇവർ നിരോധിത സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ ഇവർക്കെതിരെ പോക്‌സോ കേസ് കൂടി ചാർജ് ചെയ്യുമെന്ന് ഇടുക്കി പൊലീസ് അറിയിച്ചു.