മുട്ടം: തൊടുപുഴ- മൂലമറ്റം സംസ്ഥാന പാതയിൽ ശങ്കരപ്പിള്ളി ജങ്ഷനു സമീപമുള്ള പാലത്തിന്റെ കൈവരി തകർച്ചയുടെ വക്കിൽ. മലങ്കര ജലാശയത്തിലെ വെള്ളം കയറി കിടക്കുന്ന ശങ്കരപ്പിള്ളി തോടിനു കുറുകെയാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ പാതയാണിത്.പാലത്തിൻ്റെ താഴെ വളരെ ആഴമേറിയ ഭാഗമാണ് ഉള്ളത്. കൈവരി പാലത്തിൽ നിന്നും വേർപെട്ട് നിൽക്കുന്ന നിലയിലാണ്. ചെറിയ ആഘാതത്തിൽ വാഹനങ്ങൾ കൈവരിയിൽ തട്ടിയാൽ പോലും വലിയ അപകട സാദ്ധ്യതയാണുളളത്.