ചെറുതോണി:കഞ്ഞിക്കുഴിയിൽ നിന്നും 400 ലിറ്റർകോടയും വാറ്റുപകരണങ്ങളും ഇടുക്കി എക്‌സൈസ് സംഘം കണ്ടെത്തി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബുവും സംഘത്തിനും ഇടുക്കി എക്‌സൈസ് ഇന്റലിജൻസിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കഞ്ഞിക്കുഴി കീരിത്തോട് ഏഴാം കൂപ്പ് കുന്നേൽവീട്ടിൽ ജിനേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്‌കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പ്രതി ജിനേഷിനെ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല.റെയ്ഡിൽ സ്‌ക്വാഡ് ഓഫീസിലെ ജി പി ഒ സിജു പി.ടി, വിനോദ് ടി കെ, സി ഇ ഒ ജേക്കബ്ബ് , സുജിത്ത് ,അരുൺ, അനൂപ്.എന്നിവർ പങ്കെടുത്തു.