നെടുങ്കണ്ടം : ചാരായം നിർമ്മിക്കുന്നതിനായി വീട്ടിൽ സൂക്ഷിച്ച 400 ലിറ്റർ കോട കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടിമേട് കരയിൽ പള്ളിവാതുക്കൽ വീട്ടിൽ രാജേഷിനെതിരെ കേസെടുത്തു.ഉടുമ്പൻചോല എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആർ. ബാലനും പാർട്ടിയും ചേർന്ന് നടത്തിയ റെയിഡിൽ . പ്രിവന്റീവ് ഓഫീസറായ പ്രകാശ് ജെ,ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ തോമസ് ജോൺ , സിവിൽ എക്‌സൈസ് ഓഫീസർമാരായ റോണി ആന്റണി ,ജെസ്റ്റിൻ പി സി,റ്റിറ്റോമോൻ ചെറിയാൻ , റ്റിൽസ് ജോസഫ്, വി പി ബിലേഷ് , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മായ എസ് എന്നിവർ പങ്കെടുത്തു.