muttam
മുട്ടത്ത് പാതയോരങ്ങൾ സൗന്ദര്യവൽക്കരിക്കുന്ന പരിപാടി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

മുട്ടം:പഞ്ചായത്തിലെ പാതയോര - സൗന്ദര്യവത്കരിക്കണത്തിന് യൂത്ത് കോൺഗ്രസ് തുടക്കം കുറിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽ ശങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്തെ പാതയോരങ്ങളിലും തോട്ടുംകര കോളനിക്ക് സമീപത്തുമാണ് പൂച്ചെടികൾ വച്ചുപിടിപ്പിച്ചത്.വരും ദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിലും ഇത്തരത്തിൽ പൂച്ചെടികൾ വച്ച് പിടിപ്പിക്കുമെന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തർ പറഞ്ഞു.യൂത്ത്കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ ,ഹാരിസ് എ എ, റെന്നി ചെറിയാൻ, റിജോ ജോർജ്, അലൻ ചാരക്കുന്നത്ത്, അൽഫോൻസ് വാളിപ്ലാക്കൽ, രാഹുൽ ചെറിയാൻ എന്നിവർ പങ്കെടുത്തു