തൊടുപുഴ: ദുബൈ കേരളാ മുസ്ലിം കൾച്ചറൽ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫോഗിങ് മെഷീനുകൾ വിതരണം ചെയ്തു. ദുബൈ കെ.എം.സി.സി ജില്ലാ മുൻ പ്രസിഡന്റ് ടി.എസ്. ഷാജിയും മുൻ ജില്ലാ ജനറൽ സെക്രട്ടറി സൈദാലി കോരത്തും ചേർന്ന് ഫോഗിംഗ് മെഷീനുകൾ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദിന് കൈമാറി. ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി അംഗങ്ങളായ ആഷിക് അബ്ദുൽ കരീം, ഷാഫി കാളിയാർ, കേരളാ പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം സെയ്തു മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി എം.എ. സക്കീർ, കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ പങ്കെടുത്തു.