ksu

ഇടുക്കി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുമായി കെ.എസ്‌.യു ജില്ലാ കമ്മിറ്റി. വൃക്ഷ തൈ നടൽ, വിതരണം, പൊതു കുളങ്ങളും പുഴകളും ശുചീകരിക്കുക, പൊതുസ്ഥലങ്ങൾ ശുചീകരിക്കുക തുടങ്ങി വിവിധ പദ്ധതികൾക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് അറിയിച്ചു. തൊടുപുഴയിൽ നടന്ന ജില്ലാതല ഉദ്ഘാടനം തൊടുപുഴ എ.പി.ജെ അബ്ദുൽകലാം ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ വൃക്ഷത്തൈ നട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് നിർവഹിച്ചു. കെ.എസ്.യു ജില്ലാ കോർഡിനേറ്റർ സി.എസ്. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കെ.എസ്.യു ഭാരവാഹികളായ ജയ്‌സൺ തോമസ്, ക്ലമെന്റ് ജോസഫ്, ബ്ലെസൻ ബേബി അഷ്‌കർ ഷമീർ, ഷാബിർ ഷാജി, വിഷ്ണു എസ്. നായർ എന്നിവർ പങ്കെടുത്തു. തൊടുപുഴ ടൗണിൽ വിവിധ പ്രദേശങ്ങളിൽ കെ.എസ്‌.യു പ്രവർത്തകർ ക്ലീൻ സിറ്റി പ്രോഗ്രാമിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. ജില്ലയുടെ വിവിധ മേഖലകളിൽ നടന്ന പരിസ്ഥിതി വാരാചരണത്തിന് കെ.എസ്.യു സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.