തൊടുപുഴ: യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ചെരുപ്പ് വണ്ടിസമരം നടത്തി. പ്രസിഡന്റ് ആന്റ് ലെനിൻ രാജേന്ദ്രൻ അദ്ധ്യക്ഷനായ യോഗം ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടക്കൻ, അഭിലാഷ് കരിങ്കുന്നം, അജിത്ത് മുത്തനാട്ട് എന്നിവർ സംസാരിച്ചു. കെഎസ്‌യു തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അസ് ലം ഓലിക്കൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് , അജയ് പുത്തൻപുരയ്ക്കൻ, മുൻസിപ്പൽ കൗൺസിലർ രാജി അജേഷ് എന്നിവർ നേതൃത്വം നൽകി