തൊടുപുഴ:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ കാറ്റിലുംമഴയിലും ജില്ലയിലെമ്പാടും ഉണ്ടായ വ്യാപകമായ കൃഷിനാശത്തിൽ നഷ്ടം സംഭവിച്ചവർക്കെല്ലാം മതിയായ നഷ്ടപരിഹാരം ഉടനടി നൽകണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും, കൺവീനർ പ്രൊഫ. എം ജെക്കബ്ബും സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകർ ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിളകൾക്ക് ഇൻഷ്യുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ മഹാഭൂരിപക്ഷം കർഷകരും ആത്മഹത്യയുടെ വക്കിലാണ്. ജില്ലയിൽ തുടർച്ചയായ കർഷക ആത്മഹത്യകൾ ഒഴിവാക്കാൻ എല്ലാ കാർഷിക വിളകൾക്കും ഇൻഷ്യുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും പലിശരഹിത കർഷികവായ്പകൾ അനുവദിക്കണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.