തൊടുപുഴ : തൊടുപുഴ വില്ലേജിൽ എംവിഐപി യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവിൽസ്റ്റേഷൻ അനക്‌സ് നിർമ്മാണത്തിന് വിട്ടു നൽകിയിട്ടുള്ളതുമായ 0.5456 ഹെക്ടർ വസ്തുവിൽ നിൽക്കുന്ന തടികൾ ഓഗസ്റ്റ 13ന് പകൽ 11.30ന് തൊടുപുഴ വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തൊടുപുഴ വില്ലേജ് ഓഫീസറുടെ അനുമതിയോടുകൂടി തടികൾ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതും ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്തിനു മുൻപ് ലേല സ്ഥലത്ത് ഹാജരാകേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.