നെടുങ്കണ്ടം : കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കരുണ കൊവിഡ്19 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികൾക്ക് നൽകുന്നതിനായുള്ള മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകളുടെ വിൽപ്പന നാളെ ഉച്ചയ്ക്ക് ഒന്നു വരെ. പൂരിപ്പിച്ചവ അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.