മുട്ടം: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുട്ടം പഞ്ചായത്തിലെ 13 വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുടുംബശ്രീ,ആശ,സന്നദ്ധ പ്രവർത്തകർ,വിവിധ ആരാധനാലയങ്ങളിലെ പുരോഹിതർ, കമ്മറ്റി അംഗങ്ങൾ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ചീഫ് മെഡിക്കൽ ഓഫീസർ ഡോ:കെ സി ചാക്കോ,ഹെൽത്ത് സൂപ്പർവൈസർ ജോജോ സിറിയക്,ഹെൽത്ത് ഇൻസ്‌പെക്ടർ ലിനസൻ ഫിലിപ്പ്,ആരോഗ്യകേരളം പി ആർ ഒ ഷിബു എന്നിവർ നേതൃത്വം നൽകി.