ചെറുതോണി: വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയ വാറ്റ് ചാരയവുമായി ഒരാൾ പിടിയിൽ. കഞ്ഞിക്കുഴി കൊച്ചുചേലച്ചുവട് നടുവക്കുന്നത്ത് ബാലാജിയാണ് കഞ്ഞിക്കുഴി പൊലിസിന്റെ പിടിയിലായത്. ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ വട്ടോൻ പാറയിൽ കഞ്ഞിക്കുഴി സബ്ബ് ഇൻപെക്ടർ എ.സുബൈറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോUനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നര ലിറ്റർ വാറ്റ് ചാരയവുമായി പിടിയിലായത്. ചാരായം കടത്തhനുപയോഗിച്ച ഓട്ടോറിക്ഷയും പൊലിസ് പിടിച്ചെടുത്തു. എസ്. ഐ യെ കൂടാതെ എ.എസ്.ഐമാരായ മധു, റഷിദ്, സി.പി.ഒമാരായ അൻസാർ, അഭിലാഷ് എന്നിവർ നേതൃത്വത്തിലാണ് ചാരായം കടത്താൻ ഉപയോഗിച്ച വാഹനവും പ്രതിയെയും പിടികൂടിയത്. പ്രതിയെ പീരിമേട് കോടതിയിൽ ഹാജരാക്കി.