മുട്ടം: ജില്ലാ കോടതി സമുച്ചയത്തിലെ വാഹന പാർക്കിങ്ങ് ഷെഡിന്റെ മുകൾ ഭാഗം പുല്ലും വള്ളിപ്പടർപ്പുകളും വളർന്ന് നശിക്കുന്നു. പാർക്കിങ്ങ്ഷെഡിന്റെ മുകൾ ഭാഗം കനം കുറഞ്ഞ ഷീറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.പുല്ലും വള്ളിപ്പടർപ്പും നിറഞ്ഞതിനെത്തുടർന്ന് ഷീറ്റിന്റെ ചില ഭാഗങ്ങൾ വളഞ്ഞിട്ടുണ്ട്.മഴ വെള്ളം കെട്ടി നിന്ന് ഷെഡ് പൂർണ്ണമായും നശിക്കാൻ സാദ്ധ്യത ഏറെയാണ്.