ഇടുക്കി: ജില്ലയില്‍ 234 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 904 പേർ രോഗമുക്തി നേടി. 10.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഏഴ് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

രോഗികള്‍ കൂടുതലുള്ള പഞ്ചായത്തുകൾ

കട്ടപ്പന- 8

കുമളി- 11

മാങ്കുളം- 22

മറയൂർ- 22

നെടുങ്കണ്ടം- 13

തൊടുപുഴ- 19

ഉടുമ്പൻചോല- 22

വണ്ടൻമേട്- 23

വണ്ടിപ്പെരിയാർ- 5

വട്ടവട- 17

വാഴത്തോപ്പ്- 6