തൊടുപുഴ: പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് ഇരുചക്രവാഹനം തള്ളി പ്രതിഷേധിച്ചു. തൊടുപുഴ ലീഗ് ഹൗസ് പരിസരത്ത് നിന്ന് പി.പി.ഇ കിറ്റ് ധരിച്ച യൂത്ത് ലീഗ് പ്രവർത്തകർ അവരുടെ വാഹനം തള്ളി മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധവുമായി ഗാന്ധിസ്‌ക്വയറിൽ എത്തിച്ചേർന്നത്. പ്രതിഷേധ സമരത്തിന് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ, സീനിയർ വൈസ് പ്രസിഡന്റ് ഇ.എ.എം അമീൻ, ജില്ലാ ഭാരവാഹികളായ പി.എം. നിസാമുദ്ദീൻ, സൽമാൻ ഹനീഫ്, ഒ.ഇ. ലത്തീഫ്, ഷിജാസ് കാരകുന്നേൽ, നേതാക്കളായ നിസാർ പഴേരി, കെ.എം. നിഷാദ്, റിയാസ് പടിപ്പുരയ്ക്കൽ, ഷാമൽ അസീസ്, എം.എ. സബീർ, അൻസാരി എന്നിവർ നേതൃത്വം നൽകി.