തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷൻ വ്യാപാരികൾക്കും ജീവനക്കാർക്കുമായി സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളിലെ 18 വയസിന് മുകളിലുള്ള വ്യാപാരികൾക്കും ജീവനക്കാർക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വാക്‌സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അസോസിയേഷൻ ആഫീസിൽ ആധാർകാർഡുമായി വന്ന് ബുക്ക് ചെയ്യണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര അറിയിച്ചു. ഫോൺ: 04862223031, 8547162286.