ഒളമറ്റം: പെരുക്കോണി ജംഗ്ഷനിലെ കുളിക്കടവ് പെരുക്കോണി യുവജ്യോതി വെൽഫയർ ക്ലബിന്റെ നേതൃത്വത്തിൽ ശുചീകിച്ചു. . 250ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുളിക്കടവാണിത്. ഓടയിൽ നിന്നും മഴവെള്ളത്തിലൂടെ ഒഴുകി എത്തുന്ന അവശിഷ്ടങ്ങൾ കുളിക്കടവിൽ കിടന്നത് യുവജ്യോതി വെൽഫെയർ ക്ലബ് സെക്രട്ടറി ജോൺ പി.ഡി, അംഗങ്ങളായ നൗഷാദ്, ബിനീഷ്‌കുമാർ, രതീഷ്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.