ഇടുക്കി: പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസനവകുപ്പ് മുഖാന്തരം നടപ്പാക്കുന്ന മിൽക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തൻവർഷം നടപ്പിലാക്കുന്ന പദ്ധതികൾ ഗോധനം (സങ്കരവർഗം, നാടൻ പശു) 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകൾ, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിർമ്മാണം തുടങ്ങിയവ നടപ്പിലാക്കുന്നു. താല്പര്യമുള്ള ക്ഷീരകർഷകർ ജൂലായ് 20ന് മുമ്പ് ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.