അരിക്കുഴ: അരിക്കുഴ മേഖലയിൽ നിരന്തരമായി വൈദ്യുതി മുടങ്ങുകയാണ്. ലോക്ക് ഡൗൺ ആയതിനാൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വർക്ക് ഫ്രം ഹോമിലുള്ള ആളുകൾക്കും സ്ഥിരമായുള്ള വൈദ്യുതി മുടക്കം തലവേദന സ്രഷ്ടിക്കുന്നു.അതുപോലെ അരിക്കുഴ ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ ജനറേറ്റർ കേടായിട്ട് മാസങ്ങളായി.യഥാസമയം നന്നാക്കുന്നതിന് വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.അധികാരികൾ അവരുടെ നിസ്സംഗതാ മനോഭാവം തുടർന്നാൽ ജനങ്ങൾ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടു വരാൻ നിർബന്ധിതരാകുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി എത്രയും വേഗം പ്രശ്‌ന പരിഹാരം കാണണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.റോഷ്‌നി ബാബുരാജ്. പഞ്ചായത്തംഗങ്ങളായ ശ്രീകുട്ടൻ നമ്പൂതിരി, ടോണി കുര്യാക്കോസ്, അരിക്കുഴ ജെ. സി. ഐ പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.