തൊടുപുഴ: കൊടകര കവർച്ചാക്കേസിൽ വാദിയെ പ്രതിയാക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയെ തകർക്കാനുള്ള സംഘത്തിന്റെ ക്യാപ്ടനായാൽ പാർട്ടി അതിനെ അതിശക്തമായി നേരിടും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരെയും പൊതുസമൂഹത്തിൽ വെറുക്കപ്പെട്ടവരെയുമാണ് മുഖ്യമന്ത്രി ഈ കേസിന്റെ കാർമ്മികത്വം ഏൽപ്പിച്ചിരിക്കുന്നത്. ബിജെപിയെ അവഹേളിക്കുക എന്നത് മാത്രമാണ് അന്വേഷണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയെ ഇല്ലാതാക്കാം എന്ന് വിചാരിക്കരുത്. നാളെ മുതൽ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ബി ജെ പി വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും .