തൊടുപുഴ: പൈങ്കുളം ബ്രാഞ്ചിലെ സി.പി.എം- ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് ആരംഭിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ വാക്‌സിൻ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചു. സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ഏരിയാ കമ്മിറ്റി അംഗം എം.എം. മാത്യു, സി.പി.എം കുമാരമംഗലം ലോക്കൽ സെക്രട്ടറി ഒ.വി. ബിജു, പഞ്ചായത്ത് അംഗം സുമേഷ് പറച്ചിൽ എന്നിവർ പങ്കെടുത്തു.