മുട്ടം: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം ' പദ്ധതി മുട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായിട്ടുള്ള പുളിമര തൈവിതരണം ബാങ്ക് പ്രസിഡന്റ് കെ രാജേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ എ പരീത് ഭരണസമിതി അംഗങ്ങളായ എൻ കെ ബിജു, ഷേർളി ആഗസ്റ്റിൻ സംഘം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.