kitt

കരിമണ്ണൂർ :കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കരിമണ്ണൂർ സഹകരണ ബാങ്ക് .പഞ്ചായത്തിലെ 14 വാർഡുകളിലേക്കായി 1500 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും .കിറ്റുകളും വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബേബി തോമസ് നിർവഹിച്ചു .ഭരണസമിതി അംഗങ്ങളായ ബൈജു ജോർജ് ,ടോജോ പോൾ ,ജീസ് ജോസഫ് ,ജെയിൻ അഗസ്റ്റിൻ ,ലിയോ കുന്നപ്പിള്ളി ,കെ .വി തോമസ് ,നൈസി ജോസഫ് ,ആൻസി ജോസ് ,രേഖ സുരേഷ് ,ജെയ്‌സൺ ചെമ്പോട്ടിക്കൽ ,ബാങ്ക് സെക്രട്ടറി ജെയിംസ് .വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു .