തൊടുപുഴ: കാനഡയിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ മുകൾ നിലയിൽ നിന്ന് കാൽ വഴുതി കായലിൽ വീണ് മലയാളി യുവാവ് മരിച്ചു. കലയന്താനി വെട്ടിമറ്റം ഹോളി സരസിൽ പരേതനായ രാജന്റെ മകൻ ഫെലിക്‌സ് രാജനാണ് (41) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ മുകൾ നിലയിൽ നിന്ന് കാൽ വഴുതി കായലിൽ വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കാനഡയിൽ നഴ്‌സായ ഭാര്യ ജോസ്‌ന ഇപ്പൊൾ നാട്ടിലുണ്ട്. മക്കൾ: സിയോണ, ഇവാൻ. മേരിക്കുട്ടിയാണ് ഫെലിക്‌സിന്റെ മാതാവ്.