മുട്ടം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള നെറ്റ് കവറേജ് പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത്‌ കമ്മറ്റി ജില്ലാ കളക്ർക്ക് പരാതി അയച്ചു.ബി എസ് എൻ എൽ ഉൾപ്പടെ സ്വകാര്യ കമ്പനികളുടെ നെറ്റ് കവറേജ് മുട്ടം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏതാനും മാസങ്ങളായി ലഭിക്കുന്നില്ല.ഇതേ തുടർന്ന് വിദ്യാർത്ഥികളുടെ ഓൺ ലൈൻ ക്ലാസ് തടസ്സപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത്‌ പരിധിയിലുള്ള 7 റേഷൻ കടകളിലും നെറ്റ് തകരാർ കാരണം സാധന സാമഗ്രികൾ ജനത്തിന് വിതരണം ചെയ്യാൻ കഴിയുന്നില്ലന്നും നേതാക്കൾ പരാതിയിൽ പറഞ്ഞു.സുധീർ.എം കെ,സുബൈർ.പി എം, ജമാൽ സി എം,ഷബീർ എം എ,ബാദുഷ അഷ്റഫ്,മാഹിൻ എൻ എച്ച് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി അയച്ചത്.