കുമളി: വളം- കീടനാശിനി കടകൾ അടഞ്ഞുകിടക്കുന്നത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഏലം കൃഷിക്ക് എല്ലാ മാസവും സമയം തെറ്റാതെ കീടനാശിനി തളിക്കേണ്ടതാണ്. ഈ സമയക്രമം തെറ്റിയാൽ കീട ബാധയേൽക്കും. കാലവർഷം ആരംഭിച്ചതിനാൽ ഇപ്പോൾ വളപ്രയോഗത്തിന്റെ സമയമാണ്. 2018ലെ പ്രളയം മുതൽ തുടർച്ചയായ നാല് വർഷം പ്രതിസന്ധിയിലൂടെയാണ് കാർഷിക മേഖല കടന്നുപോകുന്നത്. വളം- കീടനാശിനി കടകളും മലഞ്ചരക്ക് കടകളും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് മുഖ്യമന്ത്രിയ്ക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.