തൊടുപുഴ: തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യുവാൻ തീരുമാനിച്ച എൽഡിഎഫ് സർക്കാരിനേയും ഗതാഗത മന്ത്രി ആന്റണി രാജുവിനേയും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനേയും കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ കെ .ഐ ആന്റണി , അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നം കോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. ബിനു തോട്ടുങ്കൽഅപ്പച്ചൻ ഓലിക്കരോട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.