ഇടുക്കി : ജില്ലയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ദേശീയ സേവാഭാരതി 15 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ കൂടി നൽകി. സേവാഭാരതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് എൻ.വേണുഗോപാൽ , സെക്രട്ടറി പി.ടി.ആകാശ് , ജില്ലാ സഹ കാര്യവാഹ് വി.പ്രതീപ്, മുൻസിപ്പൽ കൗൺസിലർ ജിതേഷ്, സേവാഭാരതി പ്രവർത്തകരായ കൃഷ്ണകുമാർ, ശ്രീകാന്ത്,ദീപുമോഹൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജില്ലയിൽ ഓക്‌സിജൻ കോൺസൻട്രേറ്റർ സേവനം ആവശ്യമുള്ള രോഗികൾക്കും ആശുപത്രികൾക്കും, കൊറോണാ ചികിത്സാ കേന്ദ്രങ്ങൾക്കും ഇവ കൈമാറുമെന്ന് സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി ടി ആർ രഞ്ജിത്ത് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9207732166, 9544729099