road

വെള്ളത്തൂവൽ : നൂറുകണക്കിന് യാത്രക്കാരുടെ ചിരകാലാഭിലാക്ഷമായിരുന്ന വെള്ള
ത്തൂവൽ മുതുവാൻകുടി റോഡ് നിർമ്മാണം ഇക്കഴിഞ്ഞ ദിവസം പൂർത്തിയായി. ഇതോടെ കഴിഞ്ഞ പതിനാറു വർഷമായി അനുഭവിക്കുന്ന ദുരിതയാത്രയ്ക്ക്പരിഹാരമായതിൽ നാട്ടുകാരും യാത്രക്കാരും ഏറെ ആഹ്ളാദത്തിലാണെങ്കിലും പണി പൂർത്തിയായി ആദ്യ മഴയിൽ തന്നെ റോഡ് ഒരുഭാഗം ഒലിച്ചു പോയതും റോഡരികിൽ ആറിടങ്ങളിൽ വർഷങ്ങളായി ഉണ്ടായിരുന്ന അഗാധമായ ഗർദ്ദമുള്ള ഭാഗം കെട്ടി സുരക്ഷിതമാക്കാതെ റോഡ് ടാറിംങ്ങ്നടത്തിയതിനാൽ ഈ ഭാഗത്ത് വീണ്ടും റോഡ് തകർച്ചയും അപകട ഭീക്ഷണി യും നിലനില്ക്കുന്നതിൽ യാത്രക്കാരും
നാട്ടുകാരും ആശങ്കയിലാണ് . മുതുവാൻകുട്ടി വെള്ളത്തൂവൽ റോഡരികിൽ അപകടഭീക്ഷിണിയു
യർത്തുന്ന ഗർത്തങ്ങൾ ഉള്ളതിനാൽ ഇവിടം കെട്ടി റോഡ് സംരക്ഷിക്കാൻ അധികാരികൾ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.