raman

ചെറുതോണി: വനത്തിൽ വെറ്റിലയെടുക്കാൻ പോകുന്നതിനിടെ തോട്ടിലെ പാറയിൽ തലയിടിച്ചുവീണ് ആദിവാസി മരിച്ചു. വെൺമണി തെക്കൻതോണി തേരയിൽ രാമൻ ചാമിയാർ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 നാണ് അപകടം നടന്നത്. മകളും മരുമകനും ഒപ്പമുണ്ടായിരുന്നു. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ രാമനെ ആശുപത്രിയിലേക്ക് കോണ്ടുവരും വഴി മരണമടയുകയായിരുന്നു. ഭാര്യ: ദേവകി, മക്കൾ: മിനി, ബിന്ദു. കഞ്ഞിക്കുഴി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.