കാഞ്ഞാർ: ചക്കിക്കാവിൽ റേഞ്ചില്ലാത്തത് വിദ്യാർത്ഥികൾക്ക് ദുരിതമാകുന്നു. കുടയത്തൂർ പഞ്ചായത്തിലെ ആറാം വർഡിലെ ചക്കിക്കാവിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ തുറന്നതു മുതൽ ആശങ്കയിലാണ്. ഈ പ്രദേശത്തെ ഏക ആശ്രയം എയർടെല്ലിന്റെ കണക്ഷൻ ആണ് അതും വീടുകളിൽ പലർക്കും ലഭ്യമല്ല. താമസ സ്ഥലത്ത് നിന്നും പലർക്കും അര കിലോമീറ്റർ വരെ ദൂരെ ഇലവീഴാ പൂഞ്ചിറയുടെ മുകൾ ഭാഗം വരെ റേഞ്ച് തപ്പി പോകേണ്ട അവസ്ഥയാണ് ഉള്ളത്. മഴക്കാലം തുടങ്ങിയാൽ ഈ ഭാഗത്തും നെറ്റ് കിട്ടില്ല. ഇത്രയും ദൂരം കുട്ടികളെ തനിച്ച് വിടുന്നത് അപകടങ്ങൾക്ക് കാരണമാകും എന്ന ഭയത്തിൽ രക്ഷിതാക്കളും കൂടെ പോകേണ്ട ഗതികേടിലാണ്.പഠന സമയം കുട്ടികളുടെ കൂടെ പാറപ്പുറത്ത് പോയി ഇരിക്കേണ്ടതിനാൽ രക്ഷിതാക്കൾക്ക് മറ്റ് ജോലിക്ക് പോകാൻ സാധിക്കാതെ വരുന്നു. മഴയായികഴിഞ്ഞാൽ പാറകളിലെല്ലാം വഴുക്കൽ ഉണ്ടാകും മഴ തുടങ്ങി കഴിഞ്ഞാൽ ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ വരുന്നത് നിത്യസംഭവമാണ്