തൊടുപുഴ: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മുൻകുറ്റവാളികൾ, പ്രൊബേഷണർ, കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴിൽ ധനസഹായമായി അനുവദിക്കുന്നു. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരപരിക്ക് പറ്റിയവർക്കും സ്വയം തൊഴിൽ ധനസഹായമായി തിരിച്ചടവ് ഇല്ലാത്ത 20,000 രൂപ സ്വയംതൊഴിൽ ധനസഹായമായി അനുവദിക്കും.അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്ക് പറ്റിയവരുടെയും മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കും.രണ്ടു വർഷമോ അതിലധികമോ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ പെൺമക്കൾക്ക് വിവാഹ ധനസഹായമായി 30,000 രൂപ അനുവദിക്കുന്നുണ്ട്. വിവാഹം നടന്ന ആറു മാസത്തിനു ശേഷവും ഒരു വർഷത്തിനകവും അപേക്ഷ സമർപ്പിച്ചിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862220126. അപേക്ഷാഫോറം നേരിട്ട് ഓഫീസിൽ നിന്നോ അല്ലെങ്കിൽ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ Social defence എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15.