മൂന്നാർ: ദേവികുളം റേഞ്ചിലെ പൊന്മുടി സെക്ഷൻ ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള തടികൾ പാറമ്പുഴ സർക്കാർ തടി ഡിപ്പോയിൽ ഇറക്കുന്നതിന് സി ക്ലാസ് കോൺട്രാക്ടർമാരിൽ നിന്നും മുദ്രവെച്ച കവറിൽ ടെണ്ടർ ക്ഷണിച്ചു. ജൂൺ 16 ഉച്ചയ്ക്ക് ഒരു മണിവരെ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ടെൻഡർ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അന്നേദിവസം 3 മണി വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരക്ക് ടെണ്ടർ തുറന്ന് പരിശോധിക്കും.. അടങ്കൽ തുക 2,10,000 രൂപ, ടെൻഡർ ഫോമിന്റെ വില 500 +60 (ജിഎസ്ടി ). കൂടുതൽ വിവരങ്ങൾക്ക് 04865 264237 എന്ന നമ്പരിൽ ബന്ധപ്പെടുക.