ചെറുതോണി : കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക് ഏറെ കൈത്താങ്ങായി മാറിയിരിക്കുന്ന ഡി. വൈ. എഫ്. ഐ ഇടുക്കി ബ്ലോക്ക് കമ്മറ്റിക്ക് . കേരള ഫാർമേഴ്‌സ് യൂണിയൻ കിറ്റുകൾ നൽകി.
കിറ്റുകൾ ഡി. വൈ. എഫ്. ഐ ഹെല്പ് ഡസ്‌ക് വഴി അർഹരായ കുടുംബങ്ങളിലേക്ക് എത്തിക്കാൻ കൈമാറുന്നതെന്നും കേരള ഫാർമേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് സുജ വി നായർ പറഞ്ഞു. ഗ്രൂപ്പ് അംഗങ്ങളായ വി. റ്റി തോമസ്, അനിൽ ചാലപ്പാട്ട്, ഇന്ദു ജിബി, കൗസല്യ നാണപ്പൻ, വിജി ബിജു എന്നിവർ സംസാരിച്ചു. ഡി. വൈ. എഫ്. ഐ ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ്, പ്രസിഡന്റ് സുമേഷ് കുമാർ കെ .എസ് എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.