തൊടുപുഴ: കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കുടയത്തൂർ ഗവ: ന്യൂ എൽ.പി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം നടത്തി. ഡീൻ കുര്യാക്കോസ് എം.പി. വിതരണോദ്ഘാടനം നിർവഹിച്ചു. കുടയത്തൂർ ഗവ: ന്യൂ എൽ.പി.സ്‌കൂൾ പ്രധാന അദ്ധ്യാപകൻ വി.എം. ഫിലിപ്പച്ചൻ വിദ്യാർത്ഥികൾക്ക് വേണ്ടി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.ജില്ലാ പ്രസിഡന്റ് ടി.കെ നിസാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജിറ്റ്‌സി ജോർജ്, ജില്ലാ സെക്രട്ടറി യു.എം.ഷാജി, കെ.ബി. റഫീഖ് എന്നിവർ പ്രസംഗിച്ചു