maharani
തൊടുപുഴ തഹസീൽദാർ കെ.എം. ജോസക്കുട്ടിക്ക് മഹാറാണി മാനേജ്മെന്റ് പ്രതിനിധി സലിം. എൻ. എം ആവശ്യസാധനങ്ങൾ കൈമാറുന്നു

തൊടുപുഴ: മഹാറാണി വെഡിങ് കളക്ഷൻസ് സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന് അരിയും മറ്റ് അവശ്യ സാധനങ്ങളും കൈമാറി. സിവിൽസ്റ്റേഷനിൽ നടന്ന ചടങ്ങിൽ തൊടുപുഴ തഹസീൽദാർ കെ.എം. ജോസക്കുട്ടി മഹാറാണി മാനേജ്മെന്റ് പ്രതിനിധി എൻ. എം . സലിം.ആവശ്യസാധനങ്ങൾ കൈമാറി. ചടങ്ങിൽ താലൂക്ക് ജീവനക്കാരയ ആർ. ബിജുമോൻ, എം.എസ്. ശ്രീകുമാർ, വിൽഫ്രഡ്‌ നെസ്‌റ്റോ, മഹാറാണി മാനേജർ നിയാസ് പി.കെ എന്നിവർ പങ്കെടുത്തു.