കുളമാവ്: അറക്കുളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്‌മശാനം കാടുകയറി വന്യമൃഗങ്ങളുടെ അവസ കേന്ദ്രമായെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.ആരെങ്കിലും മരണപ്പെട്ടാൽ ഇവിടെ സംസ്ക്കാരം നടത്താൻ കാടും വള്ളിപ്പടർപ്പുകളും വെട്ടി മാറ്റുക എന്നത് ശ്രമകരമാണ്. ഇത് സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികൾ ആയില്ലെന്നും പറയുന്നു.നിലവിലുള്ള പൊതുശ്മശാനത്തിന് പകരം ആധുനിക സൗകര്യത്തോടെയുള്ള വൈദ്യുതി ശ്‌മശാനം നിർമ്മിക്കണം എന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ആവശ്യം ഇപ്പോഴും ഫയലിൽ ഉറങ്ങുന്ന അവസ്ഥയാണ്.മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനായാൽ ശ്മാശനങ്ങൾ ഇല്ലാത്ത സമീപ പഞ്ചായത്തുകൾക്ക് കൂടി ഇവിടം പ്രയോജനപ്പെടുത്താൻ കഴിയും. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇതിലേക്കൊന്നും ശ്രദ്ധ നൽകുന്നുമില്ല. ആദിവാസി ജനവിഭാഗവും പട്ടികജാതിക്കാരുമുൾപ്പെടെ മരിച്ചാൽ കുഴിച്ചിടാൻ ഭൂമി ഇല്ലാത്ത കുടുംബക്കാർ ഏറെയാണ് അറക്കുളം പഞ്ചായത്ത്‌ പ്രദേശത്ത്. അരയേക്കർ സ്ഥലമാണ് ഇവിടെ ശ്മാശനത്തിനുള്ളത്ത്.